തൊടപുഴ: കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ സമ്മേളനം പെൻഷൻ ഭവനിൽ വച്ച് സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ് ഭോഗീന്ദ്രൻ അദ്യക്,ത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.സി ഗോപിനാഥൻ നായർ, ട്രഷറർ കെ രാംകുമാർ, ജില്ലാ പ്രസിഡന്റ് ചന്ദ്രോദയൻ നായർ, കെ.എസ്.എസ്.പി.യു ജില്ല സെക്രട്ടറി എ.എൻ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ഡിവിഷണൽ സക്രട്ടറി പി.എസ് ഗോപാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിനായി രൂപീകരിച്ച കെ.എസ്.ഇ.ബി പെൻഷൻ ആന്റ് ഗ്രാറ്റ്വറ്റി മാസ്റ്റർ ട്രസ്റ്റിലേക്ക് സംസ്ഥാന ഗവൺമെന്റും വൈദ്യുതി ബോർഡും കരാർ പ്രകാരം നൽകാനുള്ള തുക ട്രസ്റ്റിൽ നിക്ഷേപിക്കുക, പെൻഷൻകാർക്ക് നൽകുവാനുള്ള കുടിശികയായ ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക, പുറം കരാർ നൽകാതെ സ്മാർട്ട് മീറ്റർ പദ്ധതി ബോർഡ് നേരിട്ട് നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
പി.എസ് ഭോഗീന്ദ്രൻ പ്രസിഡന്റും വി.കെ രാജീവ് സെക്രട്ടറിയും കെ.എസ് സോമൻ ട്രഷററും സിബി സെബാസ്റ്റ്യൻ പ്രവർത്തക സമിതി അംഗവുമായി 17 അംഗ കമ്മിറ്റിയെ സമ്മേളനത്തിൽ തിരഞ്ഞെടുത്തു. സെക്രട്ടറി വി.കെ രാജീവ് സ്വാഗതവും ഷാജി പി ജോർജ് കൃതജ്ഞതയും പറഞ്ഞു.