സിസ്റ്റർ ഡയനീഷ്യ കുമ്പുക്കൽ (71 ) നിര്യാതയായി .
വണ്ണപ്പുറം :കുമ്പുക്കൽ പരേതരായ അബ്രാഹം-റോസമ്മ മകൾ സിസ്റ്റർ ഡയനീഷ്യ എം .സി .(ഫിലോമിന -71 ) നിര്യാതയായി .സംസ്ക്കാരം 05 .06 .2023 തിങ്കൾ രാവിലെ 11 ന് സെക്കന്തരാബാദ് മഠം ചാപ്പലിലെ ശുശ്രൂഷയ്ക്ക് ശേഷം പള്ളി സിമിത്തേരിയിൽ .മദർ തെരേസയുടെ സഭാംഗവും ഹൈദ്രബാദ് പ്രൊവിൻസിലെ വാറങ്കൽ ഭവനത്തിലെ അംഗമാണ് .
1969 ജൂൺ ആറിന് കൽക്കട്ടയിലെ മദർ തെരേസയുടെ മഠത്തിൽ ചേർന്നു. കൽക്കട്ട ,ഡാര്ജിലിങ് ,കുർസിയോങ് ,തിന്ധാരിയ മഠങ്ങളിൽ സുപ്പീരിയറായി പ്രവർത്തിച്ചു .1987 ൽ നോവിസ് മിസ്ട്രസ്സായും ,1988 ൽ മദ്രാസ് റീജിയന്റെ റീജിയണൽ സുപ്പീരിയറായും സേവനം ചെയ്തു .അരുണാചൽ പ്രെദേശിൽ ആദ്യത്തെ മഠം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തു .അസം,മധ്യപ്രദേശ് മിഷൻ പ്രദേശങ്ങളിലും പ്രവർത്തിച്ചിരുന്നു . 2000 മുതൽ ആന്ധ്രാപ്രദേശിലെ വിജയവാഡ ,നെല്ലൂർ ,നൽഗുണ്ട ,എല്ലൂർ,ശ്രീകാകുളം മിഷനുകളിലും പ്രവർത്തിച്ചരുന്നു.
സഹോദരങ്ങൾ :ജോസഫ് ,ചിന്നമ്മ ,അഗസ്റ്റിൻ ,ആന്റണി ,ലൂസി ,ഫ്രാൻസീസ് ,സോഫി ,ജോഷി ,പരേതരായ അബ്രാഹം ,മറിയാമ്മ ,വത്സമ്മ .