തൊടുപുഴ: എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകള്‍ക്ക് മുസ് ലിം യൂത്ത് ലീഗിന്റെ ആദരം. തൊടുപുഴ ലീഗ് ഹൗസില്‍ ലബ്ബാ സാഹിബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മെറിറ്റ് ഡെ മീറ്റില്‍ യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം. നിഷാദ് അദ്ധ്യക്ഷത വഹിച്ചു.
പി.ജെ.ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രതിഭകളെ ആദരിക്കല്‍ ഡീന്‍ കുര്യക്കോസ് എം പി നിര്‍വ്വഹിച്ചു. നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് വിതരണ ഉദ്ഘാടനം മുസ് ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എം.എസ്. മുഹമ്മദ് നിര്‍വ്വഹിച്ചു.
മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലീം , ജില്ലാ പ്രസിഡന്റ് കെ എം. എ. ഷുക്കൂര്‍ ആശംസകളര്‍പ്പിച്ചു.
എം.എ. കരിം, സക്കീര്‍ ഹാജി, നൗഷാദ് വഴിക്കപ്പുരയിടം, മുഹമ്മദ് ഇരുമ്പുപാലം, സഹീര്‍ വാണിയപുരയില്‍, കെ. കെ സഹല്‍, പി. എച്ച് സുധീര്‍, പി എം നിസാമുദ്ധീന്‍, കെ.എം. അജ്മല്‍, ഇ എ എം അമീന്‍, നിസാര്‍ പഴേരി, ഫൈസല്‍ പള്ളിമുക്കില്‍, ഷബീര്‍ മുട്ടം, വി.എം. ജലീല്‍, പി.ഇ. നൗഷാദ് ,നെസീര്‍ വെങ്ങല്ലൂര്‍, മുജീബ് മുള്ളരിങ്ങാട്, സനീഷ് റഹീം, ഷാഹുല്‍ കപ്രാട്ടില്‍, സബീര്‍ എം.എ, പി.എം. ബാവ , ഷെമീര്‍ മംഗളാ പറമ്പില്‍ തുടങ്ങിയര്‍ പങ്കെടുത്തു.