Timely news thodupuzha

logo

പുനസംഘടന തർക്കം; ഉമ്മൻ ചാണ്ടിയെ കാണാനൊരുങ്ങി എ ഗ്രൂപ്പ് നേതാക്കൾ

തിരുവനന്തപുരം: കോൺഗ്രസ് എ ഗ്രൂപ്പ് പുനസംഘടന തർക്കത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി എംഎംഹസ്സൻ,ബെന്നിബഹനാൻ,കെസി ജോസഫ് എന്നീ നേതാക്കൾ ഇന്ന് ഉമ്മൻ ചാണ്ടിയെ കാണും. തുടർ നീക്കങ്ങൾക്കായി ഉമ്മൻചാണ്ടിയുമായി ആലോചിച്ചാകുമെന്ന് എ ഗ്രൂപ്പ് അറിയിച്ചു. ഗ്രൂപ്പിൽ ഭിന്നത ഇല്ലെന്ന സന്ദേശം നൽകാൻ കൂടിയാണ് മൂന്നു നേതാക്കളുടെ ബാംഗ്ലൂർ ദൗത്യം.

എ ഗ്രൂപ്പ് കോൺഗ്രസ്‌ അധ്യക്ഷനെ നേരിട്ട് കണ്ട് പരാതി പറയാനും ആലോചിക്കുന്നുണ്ട്. എന്നാൽ രമേശ് ചെന്നിത്തലയും പാർട്ടി പുനസംഘടനയിൽ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കി. ഹൈക്കമാൻഡിനെ പരാതി അറിയിക്കുകയും ചെയ്തു. പുന:സംഘടനയിൽ പ്രശ്നങ്ങളില്ലെന്ന് താരിഖ് അൻവർ പറയുന്നത് വിവരങ്ങൾ പൂർണ്ണമായി കിട്ടാത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡൻറും പ്രതിപക്ഷനേതാവും പുനസംഘടനയിൽ ഉൾപ്പടെ പാർട്ടിയിലെ അധികാരകേന്ദ്രമായി മാറിയതോടെ വലിയ ആശങ്കയിലാണ് കോൺഗ്രസിലെ പ്രബല ഗ്രൂപ്പുകൾ. പോഷകസംഘടനകൾ കൈവിട്ടുപോകുന്നതും നേതൃതലത്തിലുണ്ടാവുന്ന ചോർച്ചയും ഗ്രൂപ്പുകൾക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്. എ ഗ്രൂപ്പിൽ നിന്ന് വിഡി സതീശൻ പക്ഷത്തേക്ക് കെഎസ്‍യു സംസ്ഥാന അധ്യക്ഷ പദവി മാറി.

ഇതേവഴിയിലാണ് മഹിളാ കോൺഗ്രസും. എ ഗ്രൂപ്പ് യൂത്തുകോൺഗ്രസ് സംഘടനാ തിര‍ഞ്ഞെടുപ്പിന് ഒരുങ്ങവെ യോജിച്ച സ്ഥാനാർഥിയെ കണ്ടെത്താനാവാതെ കുഴയുകയാണ്. നിലവിൽ എ,ഐ ഗ്രൂപ്പുകളുടെ വീതംവയ്പിന് പുറത്തേക്ക് പോയിരിക്കുകയാണ് പോഷക സംഘടനകൾ. എ,ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ പരസ്യമായി പ്രതികരിച്ചത് പാർട്ടി പുനസംഘടന കൂടി ഗ്രൂപ്പ് അതീതമാക്കാനുള്ള ശ്രമം നടന്നതോടെയാണ്.

Leave a Comment

Your email address will not be published. Required fields are marked *