Timely news thodupuzha

logo

നക്ഷത്രയെ പിതാവ് കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്ന് പൊലീസ്

പുന്നമ്മൂട്: മാവേലിക്കരയിൽ നാല് വയസുകാരിയായ മകളെ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത് മദ്യം കഴിച്ചതിന്റെ ലഹരിയിലെന്ന് പൊലീസ്. ശ്രീമഹേഷ് പുനർ വിവാഹം നടക്കാത്തതിൽ നിരാശനായിരുന്നു. അതേസമയം സ്വന്തം മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തു.

പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെന്ന നാല് വയസുകാരിയയാണ് 38കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഇന്നലെ വൈകിട്ട് ഏഴരക്കായിരുന്നു സംഭവം. തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ വീട്ടിലെ ബഹളം കേട്ട് എത്തുമ്പോൾ വെട്ടേറ്റ നിലയിൽ കിടക്കുന്ന കൊച്ചു മകളെയാണ് കണ്ടത്.

ഉടൻ തന്നെ അലറി വിളിച്ച് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീമഹേഷ് മഴുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. സ്ത്രീയുടെ കൈയ്ക്കാണ് വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ കീഴ്പെടുത്തിയതും കസ്റ്റഡിയിൽ എടുത്തതും.

ശ്രീമഹേഷ് വിദേശത്തായിരുന്നു. പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനുശേഷം ആണ് നാട്ടിലെത്തിയത്. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് ഒരു വനിതാ കോൺസ്റ്റബിളുമായി ശ്രീമഹേഷിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ ശ്രീമഹേഷിന്റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ പിന്മാറിയതോടെ വിവാഹം മുടങ്ങുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *