Timely news thodupuzha

logo

സേവ് യൂണിവേഴിസിറ്റി ക്യാംപെയ്ൻ കമ്മിറ്റി മഹാരാജാസ് കോളെജിൻറെ ഓട്ടോണമസ് പദവി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി

തിരുവനന്തപുരം: യുജിസിക്കും ഗവർണർക്കും മഹാരാജാസ് കോളെജിൻറെ ഓട്ടോണമസ് പദവി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴിസിറ്റി ക്യാംപെയ്ൻ കമ്മിറ്റി നിവേദനം നൽകി. എറണാകുളം മഹാരാജാസ് കോളെജിൽ നടത്തി വരുന്നത് എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓട്ടോണമസ് വിദ്യാഭ്യാസ സമ്പ്രദായമാണ്.

കൊളേജിലെ ഭരണവും പരീക്ഷ നടത്തിപ്പും അക്കാദമിക പ്രവർത്തനങ്ങളും നടക്കുന്നത് അവിടുത്തെ ഒരു വിഭാഗം അധ്യാപകരുടേയും അനധ്യാപകരുടേയും വിദ്യാർഥികളുടേയും കീഴിലാണെന്നും അതിനുള്ള തെളിവാണ് അടുത്ത ദിവസങ്ങളിൽ പുറത്തുവന്ന പ്രശ്നങ്ങളെന്നും ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയിരിക്കുന്നത്.

വനിതാ നേതാവിനു പട്ടികജാതി സംവരണം അട്ടിമറിച്ച് സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനം നൽകിയ മുൻ വിസി, യുജിസി ചട്ടത്തിൽ പട്ടിക ജാതി സംവരണം അനുവദിച്ചിട്ടില്ലെന്ന ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുന്നതു വസ്തുതാ വിരുദ്ധമാണെന്ന് സേവ് യൂണിവേഴിസിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. പട്ടിക ജാതി ഒഴിവുകൾ യൂണിവേഴ്സിറ്റി ചട്ടത്തിൽ പ്രത്യേക വിജ്ഞാപനം ചെയ്തു നികത്തണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും സമിതി വ്യക്തമാക്കി.

സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇത്തരം ആസൂത്രിത തട്ടിപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഓട്ടോണിമസ് പദവി നൽകാൻ തരത്തിലേക്ക് പൊതുസമൂഹം ഉയർന്നിട്ടില്ല. ഭാവിയിലും ഇത്തരം ക്രമക്കേടുകൾ വർധിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കൊളേജിൻറെ ഓട്ടോണമസ് പദവി എടുത്തു കളഞ്ഞ് പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ എംജി സർവ്വകലാശാല ഏറ്റെടുക്കണമെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി നിവേദനത്തിൽ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *