കൊച്ചി: പുരാവസ്തു തട്ടിപ്പു കേസുമായി കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരന് യാതൊരു ബന്ധവുമില്ലെന്ന് കേസിലെ പ്രതി മോൻസൻ മാവുങ്കൽ അറിയിച്ചു. ശരിയായ രീതിയിൽ കേസ് അന്വേഷിച്ചാൽ ഡി.ഐ.ജി വരെ അകത്തു പോവുമെന്നും മുഖ്യമന്ത്രിയുടെ പിഎസിനു വരെ കേസുമായി ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.ഡിക്കു മുന്നിൽ തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും മോൻസൻ മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനെ പുരാവസ്തു തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. അതേസമയം ക്രൈംബ്രാഞ്ച്, സുധാകരനെതിരായ തെളിവുകൾ ലഭിച്ചതായാണ് പ്രതികരിച്ചത്.