സിറിയ: 22 യുഎസ് സൈനികർക്കു സിറിയയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പരുക്കേറ്റു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ വിദഗ്ധ ചികിത്സക്കായി മാറ്റി. അപകടത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഗവൺമെന്റ് അറിയിച്ചു.
അമെരിക്ക ആയിരത്തോളം ട്രൂപ്പുകളെയാണ് സിറിയയിൽ വിന്യസിപ്പിച്ചിരിക്കുന്നത്. സൈനത്തിന് നേരെ നിരവധി ആക്രമണങ്ങളും ഉണ്ടായി. ഹെലികോപ്റ്റർ അപകടം നടന്നിരിക്കുന്നത് ഇതിനിടെയാണ്. എന്നാൽ ഹെലികോപ്റ്റർ തകർന്നത്തെ എതിരാളികളുടെ ആക്രമണത്തിലല്ലെന്ന വാർത്തയും പ്രചരിക്കുന്നുണ്ട്.