പട്ന: ബി.ജെ.പിക്കെതിരെ ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിശാല സഖ്യം ഉണ്ടാക്കാനുള്ള ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിധീഷ് കുമാറിന്റെ ശ്രമത്തിനിടെ സഖ്യകക്ഷിയായ അവാം മോർച്ചയുടെ അധ്യക്ഷൻ സന്തോഷ് സുമൻ ബീഹാർ മന്ത്രിസഭയിൽ നിന്നും രാജിവച്ചു. സുമൻ പട്ടികവർഗ്ഗ, പട്ടികജാതി ക്ഷേമ മന്ത്രിയായിരുന്നു. നിതീഷ് ജഡിയുവിലേക്ക് തന്റെ പാർട്ടിയെ ലയിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് പറഞ്ഞാണ് രാജി വെച്ചത്.
ബീഹാർ മുൻമുഖ്യമന്ത്രിയും നാല അംഗങ്ങളുള്ള എച്ച് എ എമ്മിന്റെ ഏക മന്ത്രിയും കൂടിയാണ് ജീതൻ മാഞ്ചി. അദ്ദേഹത്തിൻറെ മകനാണ് സുമൻ. മാഞ്ചി നിധീഷിനോട് പിണങ്ങി ജഡിയു വിട്ട് രൂപീകരിച്ച പാർട്ടിയാണ് എച്ച് എ എം. സഖ്യം വിടുന്നത് പാർട്ടിയുടെ നിലനിൽപ്പിന്റെ ഭീഷണിയെ തുടർന്നാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ രക്ഷയ്ക്കു വേണ്ടിയാണ് രാജി വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.