Timely news thodupuzha

logo

അശ്ലീലപദ പ്രയോഗം; ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്തു

മലപ്പുറം: അശ്ലീലപദ പ്രയോഗത്തിന്റെ പേരിൽ വിവാദ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു. വളാഞ്ചേരിയിലെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ തുടർന്നാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. അശ്ലീലപദപ്രയോഗം നടത്തി എന്നതിനു പുറമേ ഗതാഗതം തടസ്സപ്പെടുത്തിയെന്ന കുറ്റവും ചേർത്തിട്ടുണ്ട്.

ഉദ്ഘാടനപരിപാടി സംഘടിപ്പിച്ച കടയുടമയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് വളാഞ്ചേരിയിൽ നടന്ന കട ഉദ്ഘാടനവും ഇതിൽ പങ്കെടുത്ത യൂട്യൂബർ തൊപ്പിയുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. നൂറു കണക്കിന് കുട്ടികളും കൗമാരക്കാരുമാണ് തൊപ്പിയെ കാണാനായി തടിച്ചു കൂടിയത്.

ഇതെത്തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. കണ്ണൂർ സ്വദേശിയായ മുഹമ്മദ് നിഹാലാണ് സാമൂഹ്യ മാധ്യമങ്ങളിൽ തൊപ്പി എന്നറിയപ്പെടുന്നത്. ഇയാളുടെ mrz thoppi യൂട്യൂബ് ചാനലിന് ലക്ഷത്തിലധികം സബ്സ്ക്രൈബർമാരാണ് ഉള്ളത്.

ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെയാണ് ഇയാൾ ശ്രദ്ധ നേടിത്തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ തൊപ്പിയുടെ വീഡിയോകളുടെ ഉള്ളടക്കത്തിന് രൂക്ഷ വിമർശനമുണ്ട്. വളാഞ്ചേരി സ്വദേശിയായ പൊതു പ്രവർത്തകന്റെ പരാതിയിലാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.

.

Leave a Comment

Your email address will not be published. Required fields are marked *