Timely news thodupuzha

logo

ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഇന്ന് വിരമിക്കും

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി.പി.ജോയിയും ഡി.ജി.പി അനിൽ കാന്തും ഇന്ന് വിരമിക്കുന്നു. തൽസ്ഥാനങ്ങളിൽ സംസ്ഥാനത്തിന്‍റെ 48ാം ചീഫ് സെക്രട്ടിറിയായി ഡോ.വി.വേണുവും പൊലീസിന്‍റെ 35ാം മേധാവിയായി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബും അധികാരമേൽക്കും.

വൈകിട്ട് തിരുവനന്തപുരത്തു നടക്കുന്ന യാത്രയയപ്പ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡി.ജി.പി അനിൽകാന്ത് വൈകിട്ട് അഞ്ചുമണിയോടെ പൊലീസ് ആസ്ഥാനത്ത് ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ച് സല്യൂട്ട് ചെയ്യും.

തുടർന്ന് പൊലീസ് ആസ്ഥാനത്ത് എത്തുന്ന നിയുക്ത ഡി.ജി.പി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് ധീരസ്മൃതിഭൂമിയിൽ ആദരം അർപ്പിച്ച ശേഷം പൊലീസ് സേനയുടെ സല്യൂട്ട് സ്വീകരിക്കും. ശേഷം നിലവിലെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിൽ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേക്കും.

തുടർന്ന് നിലവിലെ പൊലീസ് മേധാവിയെ പുതിയ പൊലീസ് മേധാവിയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് യാത്രയയക്കും. 2021 ലാണ് ചീഫ് സെക്രട്ടറി വി.പി. ജോയിയും ഡിജിപി അനിൽ കാന്തും അധികാരമേറ്റത്.

Leave a Comment

Your email address will not be published. Required fields are marked *