ചിറക്കടവ്: കഴിഞ്ഞ വർഷത്തെ മഴയിൽ ശോചനീയാവസ്ഥയിലായ പാലത്തിന്റെ നിർമ്മാണം ഗവൺമെന്റ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നടത്തിക്കൊണ്ടിരുന്ന സാജചര്യത്തിലാണ് കനത്ത മഴയെ തുടർന്ന് തകർന്ന് വീണത്. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ 18ആം വാർഡിലെ മൂലേപ്പടി പാലമാണ് പൊളിഞ്ഞ് താഴേക്ക് പോയത്. ഒരു ലക്ഷം രൂപയാണ് പാലത്തിന്റെ അറ്റകുറ്റ പണികൾക്കായി അനുവദിച്ചത്. ഇപ്പോൾ പാലം പൂർണമായി തകർന്ന സ്ഥിതിക്ക് 10 ലക്ഷം രൂപയെങ്കിലും അറ്റകുറ്റപണികൾക്കായി വേണ്ടി വരുമെന്ന് വാർഡ് അംഗം ഉഷ ശ്രീകുമാർ പറഞ്ഞു.