കണ്ണൂർ: ഇരികൂർ പുഴയിൽ കുളിക്കാനിറങ്ങിയ 15കാരൻ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. ഇരികൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ‍്യാർഥി മുഹമ്മദ് ഷാമിലാണ്(15) മുങ്ങി മരിച്ചത്.
ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസീബ്- റഷീദ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷാമിൽ. പത്താം ക്ലാസ് വിദ‍്യാർഥികൾക്ക് പരീക്ഷ നടക്കുന്നതിനാൽ മറ്റ് ക്ലാസിലുള്ള വിദ‍്യാർഥികൾക്ക് സ്കൂൾ അവധി നൽകിയിരുന്നു. ബുധനാഴ്ച കൂട്ടുകാർക്കൊപ്പം ആയിപ്പുഴ ഭാഗത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഷാമിൽ.
ഇതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. മീൻപിടുത്തക്കാരും നാട്ടുകാരും ചേർന്ന് ഷാമിലിനെ കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.