ഇടുക്കി: പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്സ് പദ്ധതിക്ക് വാഴത്തോപ്പ് ഗവ. എൽ. പി സ്കൂളിൽ തുടക്കമായി. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം നിർവഹിച്ചു. പ്രൈമറിതലം മുതൽ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസമാണ് ലക്‌ഷ്യം. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലാണ് വിദ്യാഭ്യാസവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. കായിക പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഉത്സാഹവും ഉണർവും ലഭിക്കുന്ന സ്മാർട്ട് ഗെയിം റൂം ,ഓരോ കുട്ടിയുടെയും ദിവസേനയുള്ള പ്രവർത്തന മികവ് അറിയാനായി റിയൽ ടൈം ഓൺലൈൻ ട്രെയിനിംഗ് ആഷ് എന്നിവ പദ്ധതിയുടെ ഭാഗമാണ്.
![](https://timelynews.net/wp-content/uploads/2025/01/R4-1024x651.jpg)
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് അംഗം രാജു ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിജി ചാക്കോ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഏലിയാമ്മ ജോയി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആലീസ് ജോസ്, പഞ്ചായത്ത് അംഗങ്ങളായ വിൻസന്റ് വി.എം, സെലിൻ വിൽസൺ, കുട്ടായി കറുപ്പൻ, ടിന്റു സുഭാഷ്, നിമ്മി ജയൻ, പ്രഭ തങ്കച്ചൻ, നൗഷാദ് റ്റി.ഇ, അജേഷ്കുമാർ പി.വി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നന്ദി വിനുകുമാർ എസ്.പി, ഹെഡ്മിസ്ട്രസ് ഷീലു തോമസ് ,പി ടി എ പ്രസിഡന്റ് ഷമീർ പി എസ് , എം പി ടി എ പ്രസിഡന്റ് ദിവ്യ ബൈജു എന്നിവർ പങ്കെടുത്തു.