അടിമാലി: മലങ്കര ജാക്കബൈറ്റ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ(എം.ജെ.എസ്.എസ്.എ) ഹൈറേഞ്ച് മേഖലാ ആസ്ഥാന ഉദ്ഘാടനവും കേന്ദ്ര ഭാരവാഹികൾക്ക് സ്വീകരണവും നടന്നു. മൗണ്ട് സെഹിയാേൻ അരമനയിൽ നടന്ന പരിപാടി ഹൈറേഞ്ച് മേഖലാ മെത്രാപോലീത്ത ഡോ. ഏലിയാസ് മാർ അത്തനാസിയോസ് ഉദ്ഘാടനം ചെയ്തു.
ഓഫീസ് കെട്ടിടത്തിന്റെ കൂദാശ കർമ്മവും മെത്രാപോലീത്ത നിർവഹിച്ചു. വിശ്വാസ തീഷ്ണതയിൽ അടിയുറച്ച് നിൽക്കുന്ന ജനവിഭാഗമാണ് ഹൈറേഞ്ചിലുള്ളതെന്ന് ബിഷപ്പ് പറഞ്ഞു. സൺഡേ സ്കൂൾ പ്രസ്ഥാനം പരിശുദ്ധ യാക്കോബായ സഭയുടെ നട്ടെല്ലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമ്മേളനത്തിൽ അരമന മാനേജർ റവ. ഐസക് എബ്രഹാം മേനോത്തുമാലിൽ കോർ- എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
മേഖലാ ഡയറക്ടർ ബിനു മാത്യു സ്വാഗതം ആശംസിച്ചു. എം.ജെ.എസ്.എസ്.എ കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജയിംസ് കുര്യൻ, ജനറൽ സെക്രട്ടറി പി.വി ഏലിയാസ്, സെക്രട്ടറിമാരായ പി.വി പൗലോസ്, എൻ.എ ജോസ്, ട്രഷറർ എൽദോ ഐസക്, എക്സിക്യൂട്ടീവ് അംഗം എം.കെ വർഗീസ്, കേന്ദ്ര കമ്മിറ്റിയംഗം എൽബി വർഗീസ്, ഭദ്രാസന ഡയറക്ടർ പി.വി ജേക്കബ് എന്നിവരെ ആദരിച്ചു.
മേഖലാ കോ-ഓർഡിനേറ്റർ ഫാ. പൗലാേസ് തെക്കൻ, ഫാ. മത്തായി കുളങ്ങരക്കുടി, ഫാ. മാത്യൂസ് കാട്ടിപറമ്പിൽ, കേന്ദ്ര കമ്മിറ്റിയംഗം തോമസ് പോൾ, മേഖലാ സെക്രട്ടറി അഡ്വ. സി.ബി ജോഫ്രി(റോയി), മുൻ കേന്ദ്ര കമ്മറ്റിയംഗങ്ങളായ ഒ.എം ഏലിയാസ്, ബിജു മാന്തറക്കൽ, മുൻ ഭദ്രാസന ഡയറക്ടർ കെ.പി പൗലോസ്, അരമന സെക്രട്ടറി റ്റി.സി വർഗീസ്, ഡിസ്ട്രിക്റ്റ് ഇൻസ്പെക്ടർമാരായ പൗലോസ് എബ്രഹാം, പി.വി കുര്യാക്കോസ്, രാജൻ തോമസ്, കെ.പി എബ്രഹാം, എൻ.വി പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.