വിൽനിയസ്: ഉക്രയ്‌ന് വിനാശകാരിയായ ക്ലസ്റ്റർ ബോംബുകള്‍ നൽകാനുള്ള യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ഉക്രയ്‌ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്‌കി. ലിത്വാനിയയിലെ വിൽനിയസിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് സെലൻസ്‌കി യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്‌തത്. ഉക്രയ്‌ന് നൽകുന്ന ക്ലസ്റ്റർ ആയുധങ്ങളെല്ലാം പൂർണമായും സൈനിക ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കൂ.
റഷ്യയുടെ കൈവശമുള്ള പ്രദേശങ്ങളിൽ ആയുധം പ്രയോഗിക്കുമെന്നും സെലൻസ്കി പറഞ്ഞു. ഉക്രയ്‌ന് ക്ലസ്റ്റർബോംബ് നൽകാനുള്ള യുഎസ് തീരുമാനത്തിനെതിരെ നാറ്റോ സഖ്യത്തിലെ രാജ്യങ്ങളുൾപ്പെടെ പ്രതിഷേധം ഉയർത്തിയിരുന്നു.