തൃശൂർ: ശമ്പളം കിട്ടാത്തതിനാൽ കൂലിപ്പണിക്ക് പോകാൻ ലീവ് തരണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.റ്റി.സി ജീവനക്കാരൻ. ചാലക്കുടി ഡിപ്പോയിലെ ഗ്രേഡ്1 ഡ്രൈവർ എം.സി.അജുവാണ് വേറെ നിവൃത്തിയില്ലാതെ കെ.എസ്.ആർ.റ്റിസിക്ക് ലീവ് അപേക്ഷ നൽകിയിരിക്കുന്നത്. വ്യഴം, വെള്ളി, ശനി ദിവസങ്ങളിൽ തൂമ്പാപ്പണിക്ക് പോകാനായി അവധി തരണമെന്നാണ് അജു അവധി അപേക്ഷയിൽ കുറിച്ചിരിക്കുന്നത്.
സാലറി വരാത്തതിനാൽ ഡ്യൂട്ടിക്ക് വരുവാൻ വണ്ടിയിൽ പെട്രോളില്ല, പെട്രോൾ നിറയ്ക്കാൻ കൈയിൽ പണവുമില്ല. ആയതിനാൽ വട്ടച്ചെലവിനുള്ള പണത്തിനായി 13/7, 14/7, 15/7 തീയതികളിൽ തൂമ്പപ്പണിക്ക് പോകുകയാണ്. അതിനു വേണ്ടി ഈ തീയതികളിൽ അവധി തരണമെന്നപേക്ഷിക്കുന്നു എന്നാണ് അജു എഴുതിയിരിക്കുന്നത്.