തിരുവനന്തപുരം: സിപിഎം സംഘടിപ്പിച്ച സെമിനാറിൽ നിന്നും വിട്ട് നിന്ന് വിവാദങ്ങൾക്കിടെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ശനിയാഴ്ച്ച വൈകിട്ടായിരുന്നു ഇപി- മുഖ്യമന്ത്രി കൂടിക്കാഴ്ച്ച. പാർട്ടിയിൽ കൂടുതൽ സജീവമാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന. കോഴിക്കോട് സെമിനാർ നടക്കുമ്പോൾ ഡിവൈഎഫ്ഐയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഇപി തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു.
പാർട്ടിയിൽ ജൂനിയറായ എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതോടെയാണ് പാർട്ടി പരിപാടികളിൽ നിന്നും ഇപി വിട്ടു നിൽക്കാൻ തുടങ്ങിയത്. ഇപി മനഃപൂർവം അനാവശ്യ വിവാദങ്ങളിലേക്ക് പാർട്ടിയെ വലിച്ചിടുകയാണെന്ന അമർഷം സിപിഎമ്മിനുണ്ട്.