മുണ്ടക്കയം: ഓട്ടോ പാർട്സ് കടയിൽ കയറി ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് മതിലകത്ത് വീട്ടിൽ പോത്ത് മത്തായി എന്ന് വിളിക്കുന്ന മത്തായി തോമസ് (48) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ ഇന്നലെ മുണ്ടക്കയം പൈങ്ങനാ ഭാഗത്ത് പ്രവർത്തിക്കുന്ന ഓട്ടോ പാർട്സ് കടയിൽ എത്തി ഉടമയെ ചീത്ത വിളിക്കുകയും, കയ്യിലിരുന്ന തുണി സഞ്ചിയിൽ ഭാരമുള്ള താഴ് ഉപയോഗിച്ച് കടയുടമയുടെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു . ഇയാൾക്ക് കടയുടമയോട് മുൻവൈരാഗ്യം നിലനിന്നിരുന്നു.ഇതിന്റെ തുടര്ച്ചയെന്നോണമാണ് ഇയാള്‍ ആക്രമിച്ചത്. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.ഐ അനീഷ് പി.എസ്, സി.പി.ഓ മാരായ ശ്രീജിത്ത് ബി, ബിനു എ.സി, അജീഷ് മോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.