Timely news thodupuzha

logo

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആശിഷ് ജെ.ദേശായിയെ നിയമിച്ചു

ന്യൂഡൽഹി: ഗുജറാത്ത് ഹൈക്കോടതിയിലെ ആ​ക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ.ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസായിരുന്ന എസ്‌.വി.ഭട്ടി സുപ്രീംകോടതി ജ‍്ജിയായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം.

ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതിയിൽ 1983-89 കാലഘട്ടത്തിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.പി.ദേശായിയുടെ മകനാണ് എ.ജെ.ദേശായി.

2011 നവംബർ 21നാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി നിയമിതനാവുന്നത്. മറ്റ് മൂന്ന് ഹൈക്കോടതികളിലേക്കുകൂടി ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിത അഗർവാളിനെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി.

ഇതോടെ, നിലവിൽ രാജ്യത്തെ ഏക വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സുനിത. ഒഡിഷയിലെ ജസ്റ്റിസ് സുഭാസിസ് തലാപത്രയെ അതേ ഹൈക്കോടതിയിലെയും കർണാടകത്തിലെ ജസ്റ്റിസ് അലോക് അരാധെയെ തെലങ്കാനയിലെയും ചീഫ് ജസ്റ്റിസുമാരായി നിയമിച്ചു.

Leave a Comment

Your email address will not be published. Required fields are marked *