Timely news thodupuzha

logo

കെ.എസ്.ആർ.റ്റി.സിയിൽ പ്ലസ് റ്റൂ വിദ്യാർഥിനിക്കു നേരെ ആക്രമണം, യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കെ.എസ്.ആർ.റ്റി.സി ബസിൽ പ്ലസ് റ്റൂ വിദ്യാർഥിനിയെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആറ്റിങ്ങൽ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തുവെന്ന ഇന്ദ്രജിത്തിനെ(25) മംഗലപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.

വിദ്യാർഥിനിയെ ഉപദ്രവിച്ച അനന്തു പെൺകുട്ടിയുടെ തലയിൽ തുപ്പുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പെൺകുട്ടി ബഹളം വച്ചു.ബസിൽ നിന്നു ഇറങ്ങിയോടിയ അനന്തു മതിലും ചാടിക്കടന്ന് തുണ്ടിൽ ക്ഷേത്രത്തിനു സമീപത്തെ മുണ്ടുകോണം വയൽ ഏലായിലേക്ക് ചാടി.

മുട്ടോളം ചേറിൽ പുതഞ്ഞതോടെ ഓട്ടത്തിന്റെ വേഗം കുറഞ്ഞു. ഇനിയും ഓടിയാൽ എറിഞ്ഞു വീഴ്ത്തുമെന്നു പിന്നാലെയെത്തിയവർ മുന്നറിയിപ്പു നൽകിയതോടെ യുവാവ് കീഴടങ്ങുകയായിരുന്നു.

ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും പൊലീസും ചേർന്നാണ് അനന്തുവിനെ പിടിൂകടിയത്. ഇന്നലെ രാവിലെ എട്ടോടെ പള്ളിപ്പുറത്തെ മംഗപുരത്തെ ബസ് സ്റ്റോപ്പിൽ പെൺകുട്ടി ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു ഉപദ്രവം.

Leave a Comment

Your email address will not be published. Required fields are marked *