തിരുവനന്തപുരം: ട്രെയിനുകളിൽ ജനറൽ കംപാർട്‌മെന്റിൽ യാത്ര ചെയ്യുന്നവർക്കായി കുറഞ്ഞ ചെലവിൽ ഭക്ഷണം ഒരുക്കാൻ റെയിൽവേ. 20 രൂപയ്ക്കു പൂരി-ബജി- അച്ചാർ കിറ്റും 50 രൂപയ്ക്ക് സ്‌നാക് മീലും കിട്ടും.
സ്‌നാക് മീലിൽ ഊണ്, ചോലെ-ബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയിൽ ഏതെങ്കിലുമായിരിക്കും ലഭിക്കുക.
കൂടാതെ 3 രൂപയ്ക്ക് 200 മില്ലിലീറ്റർ വെള്ളവും ലഭിക്കും.പ്ലാറ്റ്‌ഫോമുകളിൽ ഐആർസിടിസി പ്രത്യേക കൗണ്ടറുകൾ തുറക്കും. കുറഞ്ഞ പൈസയ്ക്ക് ഭക്ഷണവും വെള്ളവും കൗണ്ടറുകളിൽ നിന്ന് ലഭിക്കും.
പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ഉൾപ്പെടെ 64 സ്റ്റേഷനുകളിൽ കൗണ്ടർ തുടങ്ങും.വിജയകരമാണെങ്കിൽ ഘട്ടം ഘട്ടമായി എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും.
സ്റ്റേഷനിൽ ജനറൽ കോച്ചുകൾ വരുന്ന ഭാഗത്താകും കൗണ്ടർ. തുടക്കത്തിൽ തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിലിലും പാലക്കാട് ഡിവിഷനിൽ മംഗളൂരു ജംക്ഷനിലും കൗണ്ടറുകളുണ്ടാകും