കോട്ടയം: ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരേ കേസെടുക്കരുതെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. വിനായകൻറെ പാരാമർശം ശ്രദ്ധയിൽപ്പെട്ടിടില്ല.
എന്തുതന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയെ അറിയാം. ഒരുവിധ നടപടിയും വിനായകനെതിരേ ഉണ്ടാകരുത്. അദ്ദേഹമുണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. സംഭവത്തിൽ വിനായകനെതിരേ കേസ് എടുക്കരുതെന്ന് അപേക്ഷിക്കുന്നതായും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.