Timely news thodupuzha

logo

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: 2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ സെക്രട്ടേറിയേറ്റിലെ പിആർ ചേംബറിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാനാണ് ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിക്കുക.

ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് സിനിമകൾ വിലയിരുത്തുന്നത്. ബുധനാഴ്ച നടക്കാനിരുന്ന 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണത്തിൻറെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.

ഇത്തവണ 154 ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടുതലായതിനാൽ ത്രിതല ജൂറിയാണ് അവാർഡ് നിർണയിക്കുക. സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിൽ നടക്കുന്ന വാർത്താസമ്മേളനത്തിലായിരിക്കും പ്രഖ്യാപനം ഉണ്ടാവുക. സൗദി വെള്ളയ്ക്ക, അറിയിപ്പ്, ഇലവീഴാ പൂഞ്ചിറ, ജയ ജയ ജയ ഹേ എന്നീവ മികച്ച ചിത്രങ്ങൾക്കുള്ള അവാർഡുകൾക്കുള്ള പരിഗണനയിലുണ്ടാവുക.

മികച്ച നടനുള്ള അവാർഡിനായുള്ള പ്രധാന മത്സരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലാണെന്നാണ് റിപ്പോർട്ട്. നൻപകൽ നേരത്ത് മയക്കം, പുഴു, റോർഷാച്ച് തുടങ്ങിയ സിനിമകളിലെ മമ്മൂട്ടിയുടെ പ്രകടനത്തിനാണ് മുൻതൂക്കം. എന്നാൽ ന്നാ താൻ കേസ് കോട്, അറിയിപ്പ്, പട തുടങ്ങിയ ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻറേതായി അവസാന റൗണ്ടിലുണ്ടെന്നതും ശ്രദ്ധേയമാണ്. തീർപ്പിലെയും ജനഗണമനയിലെയും പ്രകടനം പൃഥ്വിരാജിനേയും അവസാന റൗണ്ടിലെത്തിച്ചിട്ടിണ്ടെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *