Timely news thodupuzha

logo

ഷുക്കൂർ വധക്കേസ്‌ തുടരന്വേഷിക്കണമെന്ന് സി.ബി.ഐയോട് ആവശ്യപ്പെട്ടതായി പി.ജയരാജൻ

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസ്‌ തുടരന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സി.ബി.ഐക്ക്‌ കത്ത്‌ അയച്ചതായി സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ അറിയിച്ചു. കെ.പി.സി.സി സെക്രട്ടറി ബിആർഎം ഷഫീർ കണ്ണൂരിൽ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ കത്തയച്ചതെന്നും മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരൻ പൊലീസിനെ വിരട്ടിയാണ്‌ പി.ജയരാജനെയും റ്റി.വി.രാജേഷിനെയും കേസിൽ പ്രതിചേർത്തതെന്നും ഡൽഹിയിൽ ചെന്ന്‌ സി.ബി.ഐയിലും സമ്മർദം ചെലുത്തിയെന്നും വെളിപ്പെടുത്തിയിരുന്നു. ഇത്‌ സുധാകരൻ നിഷേധിച്ചിട്ടില്ല. രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിലുള്ള ഇടപെടലാണ്‌ നടന്നതെന്ന്‌ വ്യക്തമാണെന്നും പി.ജയരാജൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *