യാങ്കൂൺ: മ്യാൻമാറിൽ പട്ടാളം പുറത്താക്കി തടവിൽ തമസിപ്പിച്ചിരിക്കുന്ന മുൻ ഭരണാധികാരി ആങ്ങ് സാൻ സൂചിയ്ക്ക് മാപ്പു നൽകുന്നതായി ഭരണ കൂടം.
ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7000 ത്തോളം തടവുകാർക്ക് പൊതു മാപ്പ് നൽകുന്നതിന്‍റെ ഭാഗമായാണ് നീക്കം. സൂചിയെ ഉടൻ തന്നെ മോചിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സൂചിയുടെ കൂട്ടാളിയും ഭരണ കാലത്ത് രാജ്യത്തെ പ്രസിഡന്‍റുമായിരുന്ന വിൻ മിന്‍റിനും മാപ്പു നൽകുന്നതായാണ് വിവരം. കഴിഞ്ഞ ആഴ്ച ജയിലിൽ നിന്ന് പട്ടാള ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലുള്ള വീട്ടിലേക്ക് മാറ്റിയിരുന്നു.
ഇതിന് പിന്നാലെയാണ് മോചിപ്പിക്കാനുള്ള പട്ടാള ഭരണ കൂടത്തിന്‍റെ തീരുമാനം. 2021 ഫെബ്രുവരി 1 ന് പട്ടാള അട്ടിമറി നടന്ന ദിവസം മുതൽ സൂചി ഏകാന്ത തടവിലാണ്.
അഴിമതി, രാജ്യ ദ്രോഹക്കുറ്റം അടക്കം 18 കേസുകളാണ് പട്ടാള ഭരണകൂടം ചുമത്തിയിരിക്കുന്നത്. 48 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. 1991ലെ നൊബേൽ സമ്മാന ജേതാവാണ് സൂചി.