സിയോൾ: സൂപ്പർഹിറ്റ് സംഗീത ബാൻഡ് ബി.റ്റി.എസിലെ സുഗയും നിർബന്ധിത സൈനിക സേവനത്തിനായി തയാറെടുക്കുന്നു. ബി.റ്റി.എസിന്‍റെ മാനേജ്മെന്‍റ് ഏജൻസിയായ ബിഗ്ഹിറ്റാണ് ഇക്കാര്യം പുറത്തു വിട്ടത്. ബി.റ്റി.എസിൽ നിന്ന് സൈനിക സേവനത്തിനെത്തുന്ന മൂന്നാമത്തെ അംഗമായിരിക്കും സുഗ.
മിൻ യൂൺ ഗി എന്നാണ് സുഗയുടെ യഥാർഥ പേര്. സൈനിക സേവനം പൂർത്തിയാക്കി തിരിച്ചു വരുന്നതു വരെ ആരാധകരുടെ സ്നേഹവും പിന്തുണയും സുഗയ്ക്കൊപ്പമുണ്ടായിരിക്കണമെന്ന് ബിഗ് ഹിറ്റ് മ്യൂസിക് ആവശ്യപ്പെട്ടിട്ടുണ്ട്. ജിൻ, ജെ ഹോപ് എന്നിവരിപ്പോൾ സൈനിക സേവനത്തിലാണ്.
ആർ.എം, ജിമിൻ, വി, ജങ് കൂക് എന്നിവരാണ് ബാൻഡിൽ ഇനി അവശേഷിക്കുന്ന ഗായകർ. രാജ്യത്തെ നിയമപ്രകാരമുള്ള നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കുന്നതിനു മുന്നോടിയായി ബി.റ്റി.എസ് പിരിച്ചു വിട്ടിരുന്നു. 2025നുള്ളിൽ ബി.റ്റി.എസ് സംഘം മുഴുവൻ സൈനിക സേവനം പൂർത്തിയാക്കി ബാൻഡ് പുനരാരംഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.