Timely news thodupuzha

logo

പ്രതിസന്ധിക്കിടയിലും സർക്കാർ ഓണക്കിറ്റ് മുടക്കിയില്ല; മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം: സാധാരണ ജനങ്ങളെ ചേർത്തുനിർത്തുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് മന്ത്രി ജി.ആർ.അനിൽ. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിന് മുമ്പ് തന്നെ ക്ഷേമപെൻഷനുകൾ കുടിശിക തീർത്ത് നൽകാൻ തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

പ്രതിസന്ധിക്കിടയിലും സർക്കാർ ഓണക്കിറ്റ് മുടക്കിയില്ല. ഓണത്തോടനുബന്ധിച്ച് എ.എ.വൈ(മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റുകൾ നൽകുയാണ്.

ആദിവാസി ഊരുകളിൽ റേഷൻ നേരിട്ട് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണകിറ്റ്‌ വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഓണക്കിറ്റുകൾ വ്യാഴം മുതൽ ഞായർ വരെ റേഷൻ കടകളിൽനിന്ന്‌ കൈപ്പറ്റാം. എഎവൈ കാർഡുടമകൾ അവരവരുടെ റേഷൻകടകളിൽ നിന്നാണ് കിറ്റ്‌ വാങ്ങേണ്ടത്.

5,87,691 എഎവൈ കാർഡുകാർക്കും 20,000 പേർ ഉൾപ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഓണക്കിറ്റ്‌ നൽകുന്നത്. തുണി സഞ്ചി ഉൾപ്പെടെ പതിനാലിനം ഭക്ഷ്യോൽപ്പന്നങ്ങളാണുള്ളത്‌.

ഞായറും തിങ്കളും റേഷൻകട പ്രവർത്തിക്കും: സംസ്ഥാനത്തെ റേഷൻ കടകൾ 27, 28 തീയതികളിൽ തുറന്ന്‌ പ്രവർത്തിക്കും. തിരുവോണം മുതൽ ചതയദിനം വരെ മൂന്നുദിവസം അവധിയായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *