അങ്കമാലി: തടിലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ട്രാവലർ ഡ്രൈവർ പാലക്കാട് സ്വദേശി അബ്ദുൾ മജീദാണ്(59) മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ അങ്കമാലി എംസി റോഡിൽ വച്ചായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്ന കാറ്ററിംഗ് സർവിസ് തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രാവലറാണ് തടിലോറിയുമായി കൂട്ടിയിടിച്ചത്. 19 സ്ത്രീകൾ ട്രാവലറിലുണ്ടായിരുന്നു. പരുക്കേറ്റ 19 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ ട്രാവലറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.
തടിലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അങ്കമാലിയിൽ ട്രാവലർ ഡ്രൈവർ മരിച്ചു
