Timely news thodupuzha

logo

എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. മാര്‍ച്ച് നാലുമുതല്‍ മാര്‍ച്ച് 25വരെ എസ്.എസ്.എല്‍.സി പരീക്ഷ നടക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇത്തവണ വളരെ നേരത്തെയാണ് എസ്.എസ്.എല്‍.സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കുന്നത്. കുട്ടികള്‍ നല്ലരീതിയില്‍ പഠിക്കുന്നതിനായാണ് നേരത്തെ തീയതി പ്രഖ്യാപിക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ മൂന്ന് മുതല്‍ 17വരെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്നത് ആയിരിക്കുമെന്നും മന്തിര തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നു മുതല്‍ 26വരെ നടക്കും. പരീക്ഷ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ 21 വരെ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ജനുവരി 22ന് ആരംഭിക്കും.

എസ്.എസ്.എല്‍.സി മോഡല്‍ ഫെബ്രുവരി 19 മുതല്‍ 23വരെയായിരിക്കും. ഐ.റ്റി മോഡല്‍ പരീക്ഷ ജനുവരി 17 ജനുവരി 29വരെ നടക്കും. ഐ.റ്റി പരീക്ഷ ഫെബ്രുവരി ഒന്നു മുതല്‍ 14 വരെയായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വണ്‍ ഇംപ്രുവ്‌മെന്റ് പരീക്ഷ നിപ സാഹചര്യത്തില്‍ മാറ്റിയതായും, ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബര്‍ 9 മുതല്‍ 13 വരെ നടക്കുമെന്നും മന്ത്രി പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *