Timely news thodupuzha

logo

മുടപ്പല്ലൂരിൽ പലചരക്കു കടയിൽ തീപടിച്ചു; ഉടമയ്ക്ക് ഏഴ് ലക്ഷം രൂപയുടെ നാശനഷ്ടം

പാലക്കാട്: മുടപ്പല്ലൂർ പന്തപ്പറമ്പിൽ പലചരക്കു കടയിൽ തീപടർന്ന് ഏഴ് ലക്ഷം രൂപയുടെ നാശനഷ്ടം. പന്തപ്പറമ്പ് യൂസുഫിന്‍റെ മകൻ സെയ്ത് മുത്തിന്‍റെ ഉടമസ്ഥതയിലുള്ള ജാസ്മിൻ സ്റ്റോർ എന്ന പലചരക്ക് കടയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പത്രവിതരണത്തിനെയത്തിയ ആൾ ഷട്ടറിൽ നിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വടക്കാഞ്ചരിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *