ന്യൂഡല്‍ഹി: ശ്രീകൃഷ്ണ ഭക്തരുടെ ആഗോള സംഘടനയായ ഇസ്കോണ്‍(ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ്) രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പാണെന്ന് ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി.
ഗോശാലകളിലെ പശുക്കളെ ഇസ്കോണ്‍ അറവുശാലകള്‍ക്ക് വില്‍ക്കുകയാണെന്നും അവര്‍ ആരോപിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപുരില്‍ ഇസ്കോണ്‍ ഗോശാല സന്ദര്‍ശിച്ചപ്പോള്‍ അവിടെ കറവപ്പശുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മറ്റുള്ളവയെയെല്ലാം അവര്‍ കശാപ്പുകാര്‍ക്ക് വിറ്റെന്നാണ് ഇതിനര്‍ഥമെന്നും മനേക ഗാന്ധി പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മനേകയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് ഇസ്കോണ്‍ പ്രസ്താവനയിറക്കി.
തെളിവില്ലാതെയാണ് കശാപ്പുകാര്‍ക്ക് പശുക്കളെ വില്‍ക്കുന്നുവെന്ന ആരോപണം ഉന്നയിക്കുന്നതെന്നും ഇസ്കോണ്‍ വക്താവ് യുധിഷ്ഠിര്‍ ഗോവിന്ദ ദാസ് പ്രസ്താവനയില്‍ പറയുന്നു.