ന്യൂഡൽഹി: സവര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലക്നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയുടെ ഹര്‍ജിയിലാണ് സെഷന്‍സ് കോടതിയുടെ നടപടി.
ഭാരത് ജോഡോ യാത്രയ്ക്കിടെ കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയില്‍ വച്ച് സവര്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
ഈ വര്‍ഷം ജൂണില്‍ ഇതുമായി ബന്ധപ്പെട്ട് നൃപേന്ദ്ര പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് തിരുത്തല്‍ ഹര്‍ജിയിലാണ് സെഷന്‍സ് കോടതിയുടെ നടപടി.
സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സേവകന്‍ എന്ന് വിളിച്ച രാഹുല്‍ ഗാന്ധി, ബ്രിട്ടീഷുകാരില്‍ നിന്ന് സവര്‍ക്കര്‍ പെന്‍ഷന്‍ വാങ്ങിയതായും ആരോപിച്ചിരുന്നു. സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പരാമര്‍ശങ്ങള്‍ എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.