Timely news thodupuzha

logo

ഇപിയുടെ തുറന്നു പറച്ചിലിൽ പുകഞ്ഞ് സിപിഎം; ഒറ്റപ്പെട്ട ശബ്‌ദമല്ലെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: കരുവന്നൂരിൽ ഇ.പി. ജയരാജന്‍റെ തുറന്നു പറച്ചിലിൽ പുകഞ്ഞ് സിപിഎം. കരുവന്നൂരിലെ തട്ടിപ്പിൽ പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന ഇപിയുടെ വെളിപ്പെടുത്തൽ ഏറ്റെടുക്കാനോ അത് സംബന്ധിച്ച് പരസ്യ പ്രതികരണത്തിനോ നേതൃത്വം തയാറായിട്ടില്ല. എന്നിരുന്നാലും ഒറ്റപ്പെട്ട ശബ്ദമല്ല ഇപിയുടേതെന്ന വിലയിരുത്തലിലാണ് പാർട്ടി.

അതിന്‍റെ പശ്ചാത്തലത്തിൽ സഹകരണ പ്രസ്ഥാനത്തിന്‍റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിന് വീടുകയറി പ്രചാരണം അടക്കമുള്ള നടപടികൾക്കും സർക്കാർ തുടക്കമിട്ടിട്ടുണ്ട്.

സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടമായാൽ അത് ഉണ്ടാക്കാൻ പോവുന്ന ആഘാതത്തെക്കുറിച്ച് തിരിച്ചറിവുള്ള സിപിഎം ഇഡിയുടേത് രാഷ്ട്രീയ പ്രേരിത ഇടപെടലെന്ന ആരോപണം ആവര്‍ത്തിക്കുകയാണ്.

പാർട്ടി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ആവർത്തിച്ച് പാർട്ടിക്ക് സഹകരണ മേഖലയിൽ വീഴ്ച പറ്റിയിട്ടില്ലെന്നു പറയുന്നതിനിടെ ഇപിയുടെ തുറന്ന് പറ‌ച്ചിൽ നേതൃത്വത്തിന് വലിയ അടിയായി. തിരുത്തേണ്ടവര്‍ തിരുത്തിയില്ലെന്ന് കൂടി പറഞ്ഞതോടെ ഒരു പടികൂടി കടന്ന് അത് മുതിര്‍ന്ന നേതാക്കളെ ലക്ഷ്യം വയ്ക്കുന്ന വെളിപ്പെടുത്തലായി മാറി.

Leave a Comment

Your email address will not be published. Required fields are marked *