തൊടുപുഴ : ഗാന്ധി ജയന്തിയോടനുബന്ധിച്ച് ആൾകേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൊടുപുഴ സെൻട്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കെ എസ് ആർ ടി സി ബസ്സുകൾ കഴുകി വൃത്തിയാക്കി. ഉത്ഘാടന യോഗത്തിൽ യൂണീറ്റ് പ്രസിഡന്റ് അജിത് എൻ പി അദ്ധ്യക്ഷത വഹിച്ചു. നിയുക്ത പ്രസിഡന്റ് ജോർജ്ജ് ജോസഫ് സ്വാഗതം പറഞ്ഞു. തൊടുപുഴ ഡിപ്പോ ഇൻചാർജ്ജ് കൺട്രോൾ ഇൻസ്പെക്ടർ കെ കെ സന്തോഷ് ഉത്ഘാടനം ചെയ്തു. ഇൻസ്പെക്ടർ അബ്ദുൽ ഗഫൂർ യൂണിറ്റ് സെക്രട്ടറി ഷാജി യു എസ് ജില്ലാ പ്രസിഡന്റ് കെ.എം മാണി , ജില്ലാ സെക്രട്ടറി റ്റി ജി ഷാജി, ജില്ലാ പി ആർ ഒ സജി ഫോട്ടോ പാർക്ക്, ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് കമൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജിയോ ടോമി,മേഖല പ്രസിഡന്റ് ലിൻസൺ രാഗം, സെക്രട്ടറി യൂനസ് കെ. ഇ , പി ആർ ഒ ഫ്രാൻസിസ് മാത്യു, വൈസ് പ്രസിഡന്റ് പി.ജെ ജോസഫ് . വെസ്റ്റ് യൂണീറ്റ് പ്രസിസന്റ് റോഷൻ സർഗ്ഗം ,യൂണീറ്റ് പ്രവർത്തകരായ ഡോമി ജേക്കബ്, സജി പ്രിസം എന്നിവർ പങ്കെടുത്തു.