ന്യൂഡൽഹി: പി.വി അൻവറിനെ തൃണമൂൽ കോൺഗ്രസിന്‍റെ സംസ്ഥാന കൺവീനറായി നിയമിച്ചു. തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് അൻവറിന്‍റെ സംസ്ഥാന കൺവീനറായി നിയമിച്ച വിവരം അറിയിച്ചത്. എം.എൽ.എ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ജനുവരി 10നായിരുന്നു കൊൽക്കത്തയിലെത്തിയ അൻവർ തൃണമൂൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. പിന്നാലെ 13ന് രാവിലെ എം.എൽ.എ സ്ഥാനം രാജിവയ്ക്കുകയുമായിരുന്നു.