പാലക്കാട്: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് സ്‌ത്രീ മരിച്ചു. കുരൂർ പത്തൻപുരയ്‌ക്കൽ ഗ്രേസിയാണ്(63) മരിച്ചത്. വീടിനോട് ചേർന്ന കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അബദ്ധത്തിൽ കാട്ടുപന്നിക്കായി വെച്ച കെണിയിലെ കമ്പിയിൽ നിന്നും ഷോക്കേറ്റതാണെന്നാണ് കരുതുന്നത്.