കണ്ണൂർ: രാജീവൻ കാവുമ്പായി സ്‌മാരക മാധ്യമ പുരസ്‌കാരം ദേശാഭിമാനി അസിസ്‌റ്റന്റ് എഡിറ്റർ ദിലീപ് മലയാലപ്പുഴയ്‌ക്ക്. 2022 ൽ മലയാള പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ശാസ്ത്ര – സാങ്കേതിക മേഖലയിലെ മികച്ച രചനയ്‌ക്കുള്ളതാണ് അവാർഡ്.
ദേശാഭിമാനി സബ് എഡിറ്റര്‍ ആയിരുന്ന രാജീവന്‍ കാവുമ്പായിയുടെ സ്‌മരണയ്ക്കായി കണ്ണൂർ പ്രസ്‌ക്ലബും ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്ന് ഏർപ്പെടുത്തിയതാണ് അവാർഡ്.
ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ‘ചന്ദ്രനിലേക്ക് ഡമ്മികളെന്ന’ ശാസ്‌ത്ര ലേഖനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. മാതൃഭൂമി റിട്ട. ന്യൂസ് എഡിറ്റര്‍ പി ആർ പരമേശ്വരൻ, വി കെ ആദർശ്, ടി വി സിജു എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.