ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസിന്‍റെ പന്ത്രണ്ടാം ദിനമായ ഇന്ന് ഇന്ത്യയ്ക്ക് രണ്ടാമത്തെ സ്വർണം. സ്‌ക്വാഷ് മിക്‌സഡ് ടീമിനത്തിലെ സ്വർണത്തോടെ ഇന്ത്യ ഇരുപതാം സ്വർണം സ്വന്തമാക്കി. ദീപിക പള്ളിക്കല്‍ – ഹരിന്ദര്‍ സിങ്ങ് പാല്‍ സഖ്യം ഫൈനലിൽ മലേഷ്യയെ തോൽപ്പിക്കുക ആയിരുന്നു. രാവിലെ അമ്പെയ്ത്ത് വനിതാ വിഭാഗത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു.
ജ്യോതി സുരേഖ, അദിതി ഗോപിചന്ദ് സ്വാമി, പർണീത് കൗർ എന്നിവർ അടങ്ങുന്ന സംഘമാണ് അമ്പെയ്ത്തിൽ തിളങ്ങിയത്. കടുത്ത മത്സരത്തിൽ 230-229 സ്കോറിലാണ് ചൈനീസ് തായ്പെയ് ടീമിനെ ഇന്ത്യ പരാജയപ്പെടുത്തിയത്.
സൗത്ത് കൊറിയയ്ക്കാണ് വെങ്കലം. അതേസമയം, ബാഡ്മിന്‍റണിൽ എച്ച്.എസ്.പ്രണോയ് മെഡൽ ഉറപ്പിച്ചു. ക്വാട്ടർ ഫൈനലിൽ മലേഷ്യയെ മൂന്ന് ഗെയിമിന് തോൽപ്പിച്ചാണ് സെമിബർത്ത് ഉറപ്പാക്കിയത്.
ബാഡ്മിന്‍റണിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു പി.വി.സിന്ധു എന്നാൽ ക്വാട്ടർ ഫൈനൽ മത്സരത്തിൽ ചൈനയോട് പരാജയപ്പെട്ടു. 31 വെള്ളിയും 32 വെങ്കലവും അടക്കം 82 മെഡലുകളാണ് ഇതു വരെ ഇന്ത്യ കൈക്കലാക്കി. 100 മെഡലുകളാണ് ഇത്തവണ ഇന്ത്യ ലക്ഷ്യമിടുന്നത്.