കോഴിക്കോട്: മെഡിക്കൽ കോളെജ് അത്യാഹിത വിഭാഗത്തിന് മുന്നിൽ നിർത്തിയിട്ട ജീപ്പിനു നേരെ പെട്രോൾ ബോംബേറ്.ജീപ്പിൽ ആളില്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ല.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് പെട്രോൾ ബോംബേറുണ്ടായതെന്നാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച പുലർചെയ്യാണ് സംഭവം. കഴിഞ്ഞ ദിവസം പൂവാട്ടുപറമ്പിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
ഇതിൽ പരിക്കേറ്റ മൂന്നു പേരെയാണ് ജീപ്പിൽ മെഡിക്കൽ കോളെജിൽ എത്തിച്ചത്. തുടർന്ന് പുലർച്ചെ ബൈക്കിലെത്തിയ രണ്ടംഗസംഘം ജീപ്പിനു നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തിൽ ജീപ്പിന് കേടുപാടുകൾ ഉണ്ടായി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.