തൊടുപുഴ: ഡബ്ല്യു.സി.ആര്‍.സി (വേൾഡ് കൺസൾട്ടിങ് ആൻഡ് റിസേർച്ച് കോർപ്പറേഷൻ) എര്‍പ്പെടുത്തിയ ലോകത്തിലെ മികച്ച എമര്‍ജിങ് ലീഡര്‍ 2023 ആവാര്‍ഡ് സ്വന്തമാക്കിയ സന്തോഷത്തിലാണ് തൊടുപുഴ വഴിത്തല സ്വദേശി ശ്യാം.പി.പ്രഭു. ഒക്‌ടോബര്‍ അഞ്ചിന് ലണ്ടനിലെ ഹൗസ് ഓഫ് ലോര്‍ഡസില്‍ വെച്ച് ലോര്‍ഡ് മൈക്കല്‍ ലെവി, ബറോണസ് ഹെലീന കെന്നഡി, ബ്രിട്ടീഷ് എം.പി. വീരേന്ദര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് സമ്മാനിച്ചത്. ദുബായിലെ ഓറിയോണ്‍ ബിസിനസ് കണ്‍സള്‍ട്ടന്റ്‌സിന്റെ സ്ഥാപകനും മാനേജിങ്് ഡയറക്ടറുമാണ് ശ്യാം പി.പ്രഭു. ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കിടയില്‍ മികച്ച പ്രൊഫഷണല്‍ നേട്ടത്തിനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് കമ്പനികളുടെ സംയോജനത്തിനും അനുബന്ധ കാര്യങ്ങള്‍ക്കുമായി യു.എ.ഇയില്‍ പ്രൊഫഷണല്‍ ബിസിനസ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ ഓറിയോണ്‍ നല്‍കിവരുന്നു. ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ഇത്തരമൊരു അവാര്‍ഡ് ലഭിക്കുന്ന യു.എ.ഇയില്‍ നിന്നുള്ള ആദ്യത്തെ ഇന്ത്യന്‍ പ്രൊഫഷണലാണ് ശ്യാം പി.പ്രഭു. വിവിധ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളില്‍ നിന്ന് എല്ലാ വര്‍ഷവും ലഭിക്കുന്ന അവാര്‍ഡുകളും അംഗീകാരങ്ങളും കുറ്റമറ്റ സമഗ്രതയോടെ ഗുണനിലവാരമുള്ള സേവനം നല്‍കുന്നതിനുള്ള ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നുവെന്ന് ശ്യാം പറഞ്ഞു. തൊടുപുഴ വഴിത്തല സ്വദേശിയായ ശ്യാം കഴിഞ്ഞ 16 വര്‍ഷമായി ദുബായിലും ഷാര്‍ജയിലും പ്രൊഫഷണല്‍ കണ്‍സള്‍ട്ടിങ്് കമ്പനി നടത്തുന്നു.