തൊടുപുഴ: വയറു വേദനയെ തുടർന്ന് എത്തിയ യുവതിയുടെ അണ്ഡാശയത്തിൽ നിന്നും നാലര കിലോ ഭാരമുള്ള മുഴ വിജയകരമായി നീക്കം ചെയ്തു. മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്. യുവതി വര്ഷങ്ങളായി രോഗത്തിന്റെ അനന്തര ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗൈനക്കോളജി വിഭാഗം ഡോക്ടർ ടാജിമോൾ ജോളി, അനസ്തേഷ്യ വിഭാഗം ഡോ.വിനുജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. സുഖം പ്രാപിച്ച രോഗി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങി.
മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ നാലര കിലോ ഭാരമുള്ള അണ്ഡാശയമുഴ നീക്കം ചെയ്തു.
