തൊടുപുഴ: കുമാരമംഗലത്ത് മാരുതി 800 കാറിന് തീപിടിച്ച് ഒരു മരണം. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിക്കുകയായിരുന്നു. പെരുമാങ്കണ്ടം സ്വദേശി സിബിയാണ്(60) മരിച്ചത്. ശരീരത്തിൻറെ പകുതിയോളം കത്തിയ നിലയിലാണ്.
മൃതദേഹം മകൻ തിരിച്ചറിഞ്ഞു. മോട്ടോർ വാഹന വകുപ്പ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. വീട്ടിൽ നിന്നും സാധനങ്ങൾ വാങ്ങാനായി പോയതായിരുന്നു സിബി. റബർ തോട്ടത്തിൽ കാർ കത്തുന്നത് കണ്ട പ്രദേശവാസികൾ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചപ്പോഴേക്കും കാർ പരുതിയിലധികം കത്തിയിരുന്നു. കുമാരമംഗലം സഹകരണ ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരനാണു സിബി.
