തിരുവനന്തപുരം: കഴിഞ്ഞ തവണ നടത്തിയതു പോലെ സംസ്ഥാന സ്കൂൾ കായികമേള രാത്രിയും പകലുമായി നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ കുന്നംകുളം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്റ്റേഡിയത്തിലാണ് മത്സരം.
രാജ്യത്ത് ആദ്യമായി സംസ്ഥാന സ്കൂൾ കായികോത്സവം രാത്രിയുമായി നടത്തിയത് കഴിഞ്ഞതവണ കേരളത്തിലാണ്. ആറ് വിഭാഗങ്ങളിലായി 3000 വിദ്യാർത്ഥികൾ പങ്കെടുക്കും. ആകെ 98 ഇനങ്ങളിലാണ് മത്സരം. ദേശീയ സ്കൂൾ കായികമേള നവംബർ രണ്ടാം വാരവും 37ാം ദേശീയ ഗെയിംസ് ഒക്ടോബർ 25 മുതൽ നവംബർ 9 വരെയും നടക്കുന്നതിനാലാണ് കായികോത്സവം നേരത്തെ നടത്തേണ്ടി വരുന്നത്.
കായികോത്സവത്തിന്റെ ദീപശിഖാ പ്രയാണം തിങ്കളാഴ്ച രാവിലെ തെക്കൻ കാർഡ് മൈതാനത്ത് നിന്ന് തുടങ്ങും. ചൊവ്വാഴ്ച മുതലാണ് മത്സരങ്ങൾ ആരംഭിക്കുക.