കൊച്ചി: ഇന്നലെ ഒറ്റയടിക്ക് 200 രൂപ വർധിച്ച സ്വർണവില വീണ്ടും ഇടിഞ്ഞു. ഇന്ന് (28/11/2024) 120 രൂപ കറഞ്ഞത് ഒരു പവൻ സ്വർണത്തിൻറെ വില 56,720 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7090 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വർണവില രണ്ടു ദിവസം കൊണ്ട് 1800 രൂപ ഇടിഞ്ഞിരുന്നു.
ഈ മാസത്തിൻറെ തുടക്കത്തിൽ 59,080 രൂപയായിരുന്നു പവൻ വില. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 96 രൂപയാണ്.