Timely news thodupuzha

logo

വി.സിമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലെന്ന് കേരള ഗവർണർ

തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു മാസം ഹൈക്കോടതി വിധിക്കായി കാത്തിരുന്നതിന് ശേഷമാണ് നിയമനങ്ങൾ നടത്തിയതെന്ന് ഗവർണർ പറഞ്ഞു. വി.സി നിയമനത്തിൽ തനിക്ക് പൂർണ അധികാരമുണ്ടെന്നാണ് ഹൈക്കോടതി വിധി.

സംശയമുള്ളവർക്ക് വിധി വായിച്ചു നോക്കാം. അധികാരപരിധിയിൽ നിന്നാണ് കാര‍്യങ്ങൾ ചെയ്യുന്നത് ഗവർണർ കൂട്ടിച്ചേർത്തു. മന്ത്രിയുമായി താൻ തർക്കിക്കാനില്ലെന്നും സർക്കാരിന് എതിരഭിപ്രായമുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കട്ടെയെന്നും ഗവർണർ പറഞ്ഞു. ഗവർണറുടെ ഉത്തരവിന് പിന്നാലെ സർവകലാശാല വിസിയായി പ്രൊഫയ. കെ ശിവപ്രസാദും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സിസ തോമസും ചുമതല ഏറ്റെടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *