തൊടുപുഴ: അവയവ ദാതാക്കളെയും സ്വീകർത്താക്കളെയും പങ്കെടുപ്പിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷൻ നടത്തുന്ന ട്രാൻസ്പ്ലാന്റ് ഗെയിംസ് 2023ന്റെ രജിസ്ട്രേഷന് തുടക്കമായി. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബാബു കുരുവിളയ്ക്ക് ആദ്യ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകി സിനിമാതാരം കുഞ്ചാക്കോ ബോബൻ ഉദ്ഘാടനം ചെയ്തു.
കൊച്ചിയിൽ ഡിസംബർ ഒമ്പതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏഴ് വയസ് മുതൽ 70 വയസ് വരെയുള്ള ആളുകളുടെ വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, കൈ, പാൻക്രിയാസ്, കുടൽ തുടങ്ങിയ അവയവങ്ങൾ സ്വീകരിച്ചവർക്കും ദാതാക്കൾക്കും ഗെയിംസിൽ പങ്കെടുക്കാം. ഒരാൾക്ക് പരമാവധി മൂന്ന് ഇനങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
അവയവ മാറ്റത്തിനും അവയവദാനത്തിനും ശേഷം ഒരു സാധാരണ ജീവിതം സാധ്യമാണെന്ന അവബോധം സൃഷ്ടിക്കുകയാണ് ഈ കായിക മേളയുടെ ലക്ഷ്യം. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു പരിപാടി നടക്കുന്നത്.
രജിസ്റ്റർ ചെയ്യാൻ: transplantgameskerala.com, +91 8075492364 (വിനു ബാബുരാജ്). കൂടുതൽ വിവരങ്ങൾക്ക്: transplantgameskerala@gmail.com. അവയവം സ്വീകരിച്ചവർ രജിസ്ട്രേഷനായി ഈ ലിങ്ക് സന്ദർശിക്കുക: https://surveyheart.com/form/651071c14e94562d112225e6. അവയവം ദാനം ചെയ്തവർക്ക് ഉപയോഗിക്കാം: https://surveyheart.com/form/6511b918f0545a504ef0fbc3.