തൊടുപുഴ :ഇടുക്കിയിൽ ശനിയാഴ്ച എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴു ചോദ്യങ്ങളുമായി കെ .പി .സി .സി .ജനറൽ സെക്രട്ടറി അഡ്വ .എസ് .അശോകൻ .ഫേസ് ബുക്കിലൂടെയാണ് അഡ്വ .അശോകൻ ഇടുക്കിയിലെ പ്രശ്ങ്ങൾ ഉൾക്കൊള്ളിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത് .
ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ :
ഭൂമിപതിവ് ഭേദഗതി നിയമം പാസ്സാക്കിയതിന് ജനങ്ങളുടെ ആദരവ് ഏറ്റുവാങ്ങാന്‍ ഇടുക്കിയില്‍ എത്തുന്ന ബഹു. മുഖ്യമന്ത്രി ഉത്തരം പറയുമോ?.
ചോദ്യങ്ങള്‍
- ഭൂഉടമകളുടെ ആദരവ് ഏറ്റുവാങ്ങവാന്‍ അങ്ങ് ഇടുക്കിയില്‍ വന്നിരിക്കുന്നത് അവര്‍ക്ക് എന്തു സഹായം ചെയ്തു കൊടുത്തതിനാണ്?.
- 1960-ലെ കേരള ഭൂമിപതിവ് നിയമത്തിലെ 7-ാം വകുപ്പ് പ്രകാരമുള്ള അധികാരം വിനിയോഗിച്ച് പട്ടയ വസ്തുക്കളില്‍ കൃഷി ചെയ്യുന്നതിനും വീട് വയ്ക്കുന്നതിനും പുറമെ വാണിജ്യ നിര്‍മ്മാണങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ നിര്‍മ്മാണങ്ങളും കൂടി നടത്തുവാന്‍ അനുവദിക്കും വിധം 1964-ലെ ഭൂമിപതിവ് ചട്ടങ്ങളിലെ 4-ാം ചട്ടവും 1993-ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങളിലെ 3-ാം ചട്ടവും ഗസറ്റ് വിജ്ഞാപനത്തിലൂടെ മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യാത്തത് എന്തു കൊണ്ടാണ്.?.
3 അപ്രകാരം ചട്ടങ്ങള്‍ മുന്‍കാല പ്രാബ്യലത്തോടെ ഭേദഗതി ചെയ്തിരുന്നു എങ്കില്‍ പട്ടയ വസ്തുക്കളില്‍ ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയിട്ടുള്ള എല്ലാ നിര്‍മാണ പ്രവര്‍ത്തികളും നിയമാനുസൃതമാകുമായിരുന്നില്ലെ?.
- 1964-ലെ ഭൂമി പതിവ് ചട്ടങ്ങളിലെ 4-ാം ചട്ടവും 1993-ലെ പ്രത്യേകെ ഭൂമിപതിവ് ചട്ടങ്ങളിലെ 3-ാം ചട്ടവും ഭേദഗതി ചെയ്യാതെ നിലനിര്‍ത്തിയിരുക്കുന്നതു കൊണ്ട് ഭൂഉടമകള്‍ക്ക് എന്ത് പ്രയോജനമാണ് ഉണ്ടായത?്.
5 ഭൂമിപതിവ് ഭേദഗതി നിയമം പാസ്സാക്കിയ ശേഷവും നിര്‍മ്മാണ നിരോധന ഉത്തരവുകള്‍ പ്രാബല്യത്തില്‍ തുടരുകയല്ലേ?
- പട്ടയ ഭൂമികളില്‍ ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ നിര്‍മാണ പ്രവര്‍ത്തികള്‍ ക്രമവത്കരിക്കുന്നതിന് ഭൂ ഉടമകളില്‍ നിന്നും പിഴയോ ഫീസോ ഇടാക്കുമോ?.
- ഭൂമിപതിവ് ഭേദഗതി നിയമം പാസ്സാക്കിയതു കൊണ്ട് എന്ത് പ്രയോജനമാണ് ഭൂ ഉടമകള്‍ക്ക് ഉണ്ടായത്?.






