Timely news thodupuzha

logo

കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഉടുമ്പന്നൂർ: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അടുക്കള മുറ്റത്തെ കോഴിവളർത്തൽ പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. കുടുംബനാഥകളായ വനിതകൾക്ക് സ്വയം തൊഴിൽ പ്രോത്സാഹനത്തിന്റെ ഭാഗമായി കുഞ്ഞ് ഒന്നിന് 120 രൂപ വിലയുള്ള 5 കോഴിക്കുഞ്ഞുങ്ങളെ സൗജന്യമായി നൽകുന്നതാണ് പദ്ധതി.

പഞ്ചായത്തിലെ 608 വനിതകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 364800 രൂപയാണ് ഗ്രാമ പഞ്ചായത്ത് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
കോഴിക്കുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം പ്രസിഡന്റ് എം.ലതീഷ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അൽഫോൻസ കെ.മാത്യു, അഖിലേഷ് ദാമോദരൻ, വെറ്ററിനറി ഡോ.അഖിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *