Timely news thodupuzha

logo

റബർ കൃഷിയെ നാടുകടത്താനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്; ജോസ്.കെ.മാണി

തിരുവനന്തപുരം: റബർ കൃഷിയെ കേരളത്തിൽ നിന്ന് നാടുകടത്താനാണ്‌ കേന്ദ്ര സർക്കാർ ശ്രമമെന്ന് കേരള കോൺഗ്രസ്.എം ചെയർമാൻ ജോസ്.കെ.മാണി.

റബർ കർഷകരോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ കേരള കോൺഗ്രസ്.എം രാജ്ഭവനു മുന്നിൽ നടത്തിയ കർഷകധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ റബർ കൃഷിയെ ബോധപൂർവം തകർക്കുകയാണ്‌ കേന്ദ്രം.

ഉദാരമായ ഇറക്കുമതി നയങ്ങളാണ് റബറിന്റെ വിലത്തകർച്ചയ്‌ക്ക്‌ കാരണമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അധ്യക്ഷനായി.

തോമസ് ചാഴികാടൻ എം.പി, സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജേക്കബ് തോമസ് അരികുപുറം, ജോസഫ് ചാമക്കാല, കെ.ഐ.ആന്റണി, സണ്ണി തെക്കേടം തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *